ലോക്സഭാ തെരഞ്ഞെടുപ്പ്: എ.സമ്പത്തിന് വിജയാശംസകള്‍ നേര്‍ന്ന് വി.എസ്

തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നല്‍കി വി.എസ്.അച്ചുതാനന്ദന്‍. ആറ്റിങ്ങലില്‍ നിന്നും വിധി തേടുന്ന എ.സമ്പത്തിന് മികച്ച വിജയം നേടാന്‍ സാധിക്കട്ടേയെന്നും വി.എസ്. പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയത്തിനായി കച്ചമുറുക്കുകയാണ് ആറ്റിങ്ങലില്‍ നിന്നും എ.സമ്പത്ത്. മണ്ഡലം പിടിക്കാന്‍ അനുഗ്രഹം തേടി സമ്പത്ത് വി.എസിനെ സമീപിക്കുകയായിരുന്നു. ഇടതുമുന്നണിക്ക് മികച്ചവിജയമുണ്ടാകുമെന്നും ഇത്തവണയും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണ രംഗത്തുണ്ടാകുമെന്നും വി.എസ്.പറഞ്ഞു.

Top