കെനിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 13 മരണം

നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ പോട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

നെയ്റോബിക്ക് 315 കിലോമീറ്റര്‍ അകലെ മലാങ്കയിലെ തിരക്കേറിയ ഹൈവേയിലാണ് ശനിയാഴ്ച അപകടം നടന്നത്. അപകടം നടന്നയുടനെ ഇന്ധനം ശേഖരിക്കാന്‍ ഓടിയെത്തി. ഈ സമയം ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്‌നിഗോളമായി. 12 പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

Top