കെനിയയില്‍ ബസ് അപകടത്തില്‍ പെട്ടു; 40 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

accident

നെയ്‌റോബി: കെനിയയിലുണ്ടായ ബസപകടത്തില്‍ 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.

ഡ്രൈവര്‍ക്കു ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിയുകയായിരുന്നു. 52 യാത്രക്കാരുമായി നെയ്‌റോബിയില്‍ നിന്നും കിസ്മുവിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Top