അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ് : രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്കേറ്റു

കെന്റക്കി: അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്‌ക്കൂളിലുണ്ടായ വെടിവയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷല്‍ കൗണ്ടി ഹൈസ്‌ക്കൂളിലായിരുന്നു ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുന്പ് വെടിവയ്പുണ്ടായത്.

പതിനഞ്ചുകാരനായ വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവയ്പില്‍ പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Top