കെനിയൻ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു

നയ്‌റോബി: കെനിയൻ തലസ്ഥാനമായ നയ്‌റോബിയിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം. 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്‌ഫോടനവും വെടിവയ്പും ഉണ്ടായതിനെത്തുടർന്നു ജനങ്ങൾ പുറത്തേക്കോടി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഭീകരരെ പിടികൂടാനായില്ല.

ഭീകരർ ആക്രമണം നടത്തിയത് വെസ്റ്റ്‌ലാൻഡ് മേഖലയിലെ ഡുസിറ്റ്ഡി 2 ഹോട്ടലിലാണ്. ബാങ്കും മറ്റ് നിരവധി ഓഫീസുകളും ഈ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നു വ്യക്തമല്ല. നിരവധി കാറുകൾ അഗ്‌നിക്കിരയാക്കപ്പെട്ടു. സ്‌ഫോടകവസ്തു നിറച്ച ഒരു കാർ തങ്ങൾ തന്നെ തകർത്തെന്നു പൊലീസ് അറിയിച്ചു.സോമാലിയയിലെ അൽഷബാബ് ഭീകരഗ്രൂപ്പ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Top