അബിന്‍ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മലയാള ഭാഷാ വിഭാഗത്തില്‍ കഥാകൃത്ത് അബിന്‍ ജോസഫിന്. കല്യാശേരി തീസിസ് എന്ന രചനയ്ക്കാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയാണ് അബിന്‍.

ബാലസാഹിത്യ പുരസ്‌കാരം ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന രചനയ്ക്കാണ്. അഭിമന്യു ആചാര്യ, കോമള്‍ ജഗദീഷ് ദയലാനി എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മറ്റു ഭാഷയിലുള്ളവര്‍. പ്രൊഫസര്‍ എ എം ശ്രീധരന്‍, ഡോ. സി ആര്‍ പ്രസാദ്, ഡോ. സാവിത്രി രാജീവന്‍ എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള ജൂറി അംഗങ്ങള്‍.

 

 

Top