യഥാര്‍ത്ഥ അയ്യപ്പഭക്തകള്‍ ശബരിമല കയറില്ല; കെമാല്‍ പാഷ

kemal-pasha

മലപ്പുറം: യഥാര്‍ഥ അയ്യപ്പ ഭക്തകളായ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്ത്രീകള്‍ പോവാതിരിക്കുന്നതാണ് നല്ലത്.

മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണ്. അത്തരക്കാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതിയെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

അതേസമയം, വിശ്വസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ അധികാരം സര്‍ക്കാരിനാണ്. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ട്. അതിന് അവസരമൊരുക്കുകയും സഹായം നല്‍കുകയുമാണ് സര്‍ക്കാറിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

Top