kemal pasha – kerala high court – muslim

കൊച്ചി: മുസ്‌ലിം വ്യക്തി നിയമത്തിനെതിരെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്ത്. മുസ്‌ലിം വ്യക്തി നിയമത്തില്‍ സ്ത്രീകളോട് വിവേചനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി നിയമത്തില്‍ കൂടുതല്‍ പരിഗണന പുരുഷന്‍മാര്‍ക്കാണ്. ഖുറാന്‍ പറയുന്ന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.

പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവേചനം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണമെന്നും ഏകീകൃത സിവില്‍ കോഡിനെ അന്ധമായി എതിര്‍ക്കേണെ്ടന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.

മറ്റ് മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും കെമാല്‍ പാഷ ചോദിച്ചു. സുപ്രീംകോടതി പോലും മുസ്ലീം വ്യക്തി നിയമത്തില്‍ ഇടപെടാന്‍ മടിക്കുന്നു. മുസ്ലീം വ്യക്തി നിയമത്തില്‍ നിയമമില്ല, വിവേചനം മാത്രമാണ് ഉള്ളത്. വിവഹമോചനം, സ്വത്ത് അവകാശം എന്നിവയ്ക്ക് നിയമം തടസമാണെന്നും കെമാല്‍ പാഷ തുറന്നടിച്ചു.

Top