കെജരിവാളിന്റെ മോഷണം പോയ കാര്‍ ; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവുമായി എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മോഷണം പോയ കാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവുമായി ആം ആദ്മി പാര്‍ട്ടി.

വളരെയേറെ വൈകാരിക ബന്ധവും ഓര്‍മകളുമുള്ള കാറാണ് മോഷ്ടിക്കപ്പെട്ടതെന്നും ഇതിനെ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് കാര്‍ വിറ്റാല്‍ കിട്ടുന്നതില്‍ കൂടുതല്‍ തുക പാരിതോഷികം നല്‍കുമെന്നും ഹരിയാനയില്‍നിന്നുള്ള മുതിര്‍ന്ന എഎപി നേതാവ് നവീന്‍ ജയ്ഹിന്ദ് അറിയിച്ചു.

ഡല്‍ഹി സെക്രട്ടറിയേറ്റിനു സമീപത്തുനിന്നാണ് നീല നിറത്തിലുള്ള വാഗണര്‍ കാര്‍ മോഷണം പോയത്.

മറ്റൊരു എഎപി നേതാവ് ഉപയോഗിച്ചിരുന്ന സമയത്താണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. കേജരിവാളിന് സമ്മാനമായി ലഭിച്ചതാണ് ഈ കാര്‍.

Top