വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് കെജരിവാള്‍; പൊങ്കാലയിട്ട് മലയാളികള്‍

ന്യൂഡല്‍ഹി: 2016ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മലയാളികള്‍ക്ക് ഓണത്തിന് വാമന ജയന്തി ആശംസകള്‍ നേര്‍ന്നത് വലിയ വിവാദമായിരുന്നു. ഹിന്ദു ഐക്യവേദി നേതാവായ കെ പി ശശികല അടക്കമുളളവരും ഓണം വാമന ജയന്തിയാണ് എന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വാമനജയന്തി ആശംസിച്ചിരിക്കുകയാണ്.

”ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാര്‍ഷികത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എല്ലാവര്‍ക്കും എല്ലാ കാലത്തും ഉണ്ടാകട്ടെ” എന്നാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും കെജ്രിവാള്‍ പങ്കുവെച്ചിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്വീറ്റിന് താഴെ മലയാളികള്‍ കൂട്ട പൊങ്കാലയുമായി എത്തിയിരിക്കുകയാണ്.

Top