ഭഗവാന്‍ രാമന്റെ അനുഗ്രഹം ഉണ്ടാകട്ടെ; ഭൂമി പൂജയ്ക്ക് ആശംസയുമായി കെജരിവാള്‍

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

‘ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിക്കുന്നു. ഭഗവാന്‍ രാമന്റെ അനുഗ്രഹം തുടര്‍ന്നുമുണ്ടാവട്ടെ. ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും ഇല്ലതാക്കി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റും. ഭാവിയില്‍ ഇന്ത്യ ലോകത്തിന് വഴികാട്ടട്ടെ. ജയ് ശ്രീറാം. ജയ് ഭജ്രംഗ്ബാലി’ കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Top