ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണം; കെജ്രിവാള്‍ നിരഹാര സമരത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് കെജ്രിവാള്‍ അടുത്ത മാസം ഒന്നിന് അനിശ്ചിതകാല നിരഹാര സമരം തുടങ്ങും.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുന്‍ നിര്‍ത്തിയാണ് കെജ്രിവാളിന്റെ നീക്കം.

അധികാരത്തില്‍ എത്തിയാല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന മോദിയുടെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ചു കൊണ്ടാണ് കെജ്രിവാള്‍ നിരാഹാര സമരം തുടങ്ങുന്നത്.

തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റും പാര്‍ട്ടി നേടിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കും എന്നാണ് കെജ്രിവാളിന്റെ വാഗ്ദാനം. സ്ത്രീസുരക്ഷ, തൊഴില്‍ ,ശുചിത്വം ,അഴമിതി രഹിതമായ ഉദ്യോഗസ്ഥര്‍ , അടിസ്ഥാന സൗകര്യ വികസനം എന്നിവ ഡല്‍ഹിയില്‍ ഉറപ്പാക്കണമെങ്കില്‍ പൂര്‍ണ സംസ്ഥാന പദവി വേണമെന്നാണ് കെജ്രിവാള്‍ വോട്ടര്‍മാരോട് പറയുന്നത് . കഴിഞ്ഞ തവണ ഡല്‍ഹിയിലെ ഏഴു ലോക്‌സഭാ സീറ്റും ബി.ജെ.പിയാണ് ജയിച്ചത്.

Top