ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്രിവാള്‍ പറഞ്ഞു.

ആശുപത്രികള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ശേഷിക്കുന്നത് 100ല്‍ താഴെ ഐ.സി.യു ബെഡുകള്‍ മാത്രമാണ്. ഓക്സിജന്‍ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,501 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 1,28,09,643 പേര്‍.

 

Top