ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. രാജ്യമൊട്ടാകെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പലകുടുംബങ്ങളിലും കോവിഡ് ബാധിച്ച് ഒന്നിലധികം ആളുകള്‍ മരണപ്പെടുന്ന സാഹചര്യം ആണുണ്ടായത്. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന ഈ സര്‍ക്കാര്‍ മനസിലാക്കുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.

Top