ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സംഖ്യത്തിന് ആംആദ്മി ഇല്ലന്ന് വ്യക്തമാക്കി കേജ്‌രിവാള്‍

aravind--kejariwal

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തില്‍ ആംആദ്മി പങ്ക് ചേരില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലുള്ള രാഷ്ടീയ കക്ഷികള്‍ എന്നും കേജ്‌രിവാള്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തില്‍ ചേരാന്‍ ആംആദ്മി യില്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്നും അതുകൊണ്ട് തന്നെ 2019ല്‍ ഒരു രീതിയിലും ആംആദ്മി പാര്‍ട്ടി അവരുമായി സഖ്യത്തില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആംആദ്മി സര്‍ക്കാരിന് ഡല്‍ഹിയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ കാര്യമായ മാറ്റമുണ്ടാക്കാനായി എന്നും കേജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ ബിജെപി സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റി വെയ്കുകയാണെന്നും അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു.

Top