കോവിഡ് മുന്നണി പോരാളികളായ രക്തസാക്ഷികള്‍ക്ക് ഭാരത് രത്‌ന ആവശ്യപ്പെട്ട് കെജ്രിവാള്‍

ലഖ്‌നൗ: രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടി രക്തസാക്ഷികളായ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഭാരത് രത്‌ന ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജോലിയിലിരിക്കെ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഭാരത് രത്‌ന യഥാര്‍ത്ഥ ആദരാഞ്ജലിയായിരിക്കുമെന്ന് ട്വിറ്ററിലൂടെ കെജ്രിവാള്‍ പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ഭാരത് രത്‌ന ലഭിക്കണം. ഇന്ത്യന്‍ ഡോക്ടര്‍ എന്നാല്‍, എല്ലാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ വിദഗ്ധര്‍ എന്നിവരാണ്. ഇത് രക്തസാക്ഷികളായ ഡോക്ടര്‍മാര്‍ക്ക് യഥാര്‍ഥ ആദരാഞ്ജലിയായിരിക്കും. രാജ്യം മുഴുവന്‍ ഇതില്‍ സന്തുഷ്ടരാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Top