Kejriwal Censured By Election Commission For Bribe Remarks At Goa Rally

kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് താക്കീത് നല്‍കിയിരിക്കുന്നത്.

ഗോവയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ബി ജെ പിയും കോണ്‍ഗ്രസും പണം വാഗ്ദാനം ചെയ്താല്‍ അത് വാങ്ങണമെന്നും വോട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചെയ്യണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ബി ജെ പിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. കോടതി വിധി മറികടന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കമ്മീഷന്റെ നടപടിക്കെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

Top