ഹിറ്റ്‌ലര്‍ ഉപയോഗിച്ച തന്ത്രങ്ങളാണ് മോദിയും പയറ്റുന്നത്; വിമര്‍ശനവുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദിയുടെ യാത്ര ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലറിന്റെ പാതയിലാണെന്നാണ് കെജ്‌രിവാള്‍ വിമര്‍ശിച്ചത്. അധികാരം നില നിര്‍ത്താന്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ തന്നെയാണ് മോദിയും പയറ്റുന്നത്. എന്നാല്‍, മോദി ഭക്തര്‍ക്ക് ഇക്കാര്യം മനസിലാകുന്നില്ലെന്നും കെജ്‌രിവാള്‍ പറയുന്നു.

യു.പിയിലെ ഗുരുഗ്രാമില്‍ മുസ്‌ലിം കുടുംബം മര്‍ദിക്കപ്പെട്ടതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ഹോളി ദിനത്തില്‍ തെരുവില്‍ ക്രിക്കറ്റ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് യു.പിയില്‍ മുസ്‌ലിം കുടുംബത്തിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരികൊണ്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ മോദിക്കെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

Top