ഡല്‍ഹിയിലെ ജലലഭ്യത 2020 ഓടു കൂടി 20 ശതമാനമാക്കുമെന്ന് അരവിന്ദ് കെജരിവാള്‍

aravind--kejariwal

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജലലഭ്യത കൂട്ടുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബുരാരിയിലെ മലിനജല ശുദ്ധീകരണപ്ലാന്റ് സന്ദര്‍ശിക്കവേയാണ് കെജരിവാളിന്റെ പുതിയ പ്രഖ്യാപനം. 2020 ഓടെ ഡല്‍ഹിയിലെ ജലലഭ്യത 20 ശതമാനം വരെ കൂട്ടുമെന്നാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കെജരിവാളിന്റെ വാഗ്ദാനം.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി 200 തടാകങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ഉണ്ടെന്നും കെജരിവാള്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് അനുകൂലമായി വന്നതോടെ വിവിധ പദ്ധതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ബുരാരിയിലെ പ്ലാന്റ് സന്ദര്‍ശനം.

ജലലഭ്യത കൂട്ടുന്നതിനായുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതികളില്‍ ഒന്നാണ് ബുരാരിയിലെ കോറോണേഷന്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്.

Top