കണ്ണൂര്‍: പാര്‍ട്ടിയിലേക്ക് കീഴാറ്റൂര്‍ സമരക്കാര്‍ക്ക് തിരിച്ച് വരാമെന്ന് പി.ജയരാജന്‍. പുറത്ത് പോയവര്‍ക്ക് തെറ്റ് തിരുത്തി തിരകെ വരാമെന്നും സമരത്തിന്റെ പ്രസക്തി നഷ്ടമായെന്നും ഇനി വയല്‍ക്കിളി സമരത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
ബിജെപി കീഴാറ്റൂരില്‍ നടത്തിയത് നുണപ്രചരണമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്നും കീഴാറ്റൂരില്‍ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി മാപ്പ് പറയേണ്ടതാണെന്നും കീഴാറ്റൂരില്‍ സിപിഐഎമ്മിനെ ഒതുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ ഒന്നിച്ചെന്നും പി.ജയരാജന്‍ വ്യക്തമാക്കി.