കീഴാറ്റൂരില്‍ പറക്കുന്നത് വയല്‍ക്കിളികളല്ല, രാഷ്ട്രീയ കിളികള്‍; ബിജെപിയെ വിമര്‍ശിച്ച് എം മുകുന്ദന്‍

mukundanm

കണ്ണൂര്‍: കീഴാറ്റൂരിലെ സമരത്തെ വിമര്‍ശിച്ച് സാഹിത്യകാരന്‍ എം.മുകുന്ദന്‍. കീഴാറ്റൂരില്‍ പറക്കുന്നത് വയല്‍ക്കിളികളല്ലെന്നും രാഷ്ട്രീയ കിളികളാണെന്നും മുകുന്ദന്‍ പറഞ്ഞു. വയല്‍ക്കിളികളുടെ സമരത്തെ ഇപ്പോള്‍ രാഷ്ട്രീയ കിളികള്‍ ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

‘ബി.ജെ.പി ഉള്‍പ്പെടെയുള്ളവര്‍ കീഴാറ്റൂര്‍ സമരത്തെ ഹൈജാക്ക് ചെയ്തുവെന്നും രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടിയുള്ള സമരമാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരില്‍ ഇപ്പോള്‍ കാണുന്നത് ബിജെപിയുടെ കിളികളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ കിളികള്‍ പറക്കുന്ന ഒരു സ്ഥലത്ത് എങ്ങനെയാണ് നമ്മുടെ മനസ് പോയി നില്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ചൈനയിലും ഹരിയാനയിലുമൊക്കെ എങ്ങനെ റോഡുകളുണ്ടായെന്ന് വയല്‍ക്കിളികള്‍ക്ക് പറഞ്ഞുകൊടുക്കണം. പരിസ്ഥിതി പ്രശ്നത്തെ പൈങ്കിളിവത്കരിക്കരുതെന്നും എം. മുകുന്ദന്‍ സൂചിപ്പിച്ചു.

കീഴാറ്റൂര്‍ സമരം ഒരു പ്രതീക്തമകമാണ്. ഇനി വരാന്‍ പോകുന്ന പരിസ്ഥിതി സമരങ്ങളിലെല്ലാം കീഴാറ്റൂര്‍ സമരത്തിന്റെ ഓര്‍മ പൊന്തിവരും. ഇത് വളരെ നിര്‍ണായകമായ ഒന്നാണ്. സര്‍ക്കാരിന് ചില പിടിവാശികള്‍ കാണുമെന്നും പക്ഷേ ഇതൊരു പിടിവാശിയുടെ പ്രശ്നമല്ല. വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top