കീഴാറ്റൂരില്‍ ദേശീയപാത വിരുദ്ധ സമരം മൂന്നാംഘട്ടത്തിലേക്ക്

Keezhattoor

കണ്ണൂര്‍ : കീഴാറ്റൂരില്‍ ദേശീയപാത വിരുദ്ധ സമരം മൂന്നാംഘട്ടത്തിലേക്ക്. വയല്‍കിളികളുടേയും കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യസമിതിയുടേയും നേതൃത്വത്തില്‍ വയല്‍ പിടിച്ചെടുക്കല്‍ സമരത്തിന് തുടക്കമായി.

കഴിഞ്ഞമാസം ദേശീയപാത കീഴാറ്റൂര്‍ വഴിയെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

അന്തിമ വിജ്ഞാപനത്തെ ജനകീയ പ്രതിരോധം തീര്‍ത്തും നിയമപരമായും നേരിടാനാണ് സമരം ചെയ്യുന്ന വയല്‍കിളികളുടെ തീരുമാനം. കഴിഞ്ഞ ദിവസം ത്രീഡി നോട്ടിഫിക്കേഷനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വയല്‍കിളികളുടെ മൂന്നം ഘട്ട പ്രക്ഷോഭം. കൃഷി ഭൂമിയുടെ അവകാശം കര്‍ഷകര്‍ക്കാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വയല്‍ പിടിച്ചെടുക്കല്‍ സമരം.

കേരളത്തിലെ വിവിധ പരിസ്ഥിതി സംഘടനകളുടെയും ദേശീയപാതാ വിരുദ്ധ സമരസമിതികളുടെയും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top