സാനി കയിതം; കീര്‍ത്തി സുരേഷും സെല്‍വ രാഘവനും ഒന്നിക്കുന്നു

കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ഒരുങ്ങുന്നു. സാനി കയിതം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കീര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പങ്കുവെച്ചത്. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നഗൂരാന്‍ ആണ് എഡിറ്റിങ്. സിനിമാറ്റോഗ്രഫി യാമിനി യാഗ്നമൂര്‍ത്തിയാണ്. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Top