അറ്റ്‌ലിയുടെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുമെന്ന് റിപ്പോര്‍ട്ട്

മിഴകത്തെ ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം വന്‍ വിജയത്തിലേക്കാണ് എത്തിയിരിക്കുന്നത്. നായകനായി ഷാരൂഖും നായികയായി നയന്‍താരയും ചിത്രത്തില്‍ എത്തിയതിനാല്‍ രാജ്യത്തൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാന്‍ ജവാനായി. ഇപ്പോഴിതാ അറ്റ്‌ലിയുടെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

കീര്‍ത്തി സുരേഷ് അറ്റ്‌ലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അല്ല നായികയായി എത്തുന്നത്, മറിച്ച് അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ്. വരുണ്‍ ധവാന്‍ നായകനാകും എന്നുമാണ് റിപ്പോര്‍ട്ട്. വരണ്‍ ധവാന്റെ നായികയായി കീര്‍ത്തി ആദ്യമായിട്ടാണ് എത്തുന്നതും. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ചിരഞ്ജീവി നായകനായി വേഷമിട്ട ഭോലാ ശങ്കര്‍ ആയിരുന്നു. ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായക കഥാപാത്രമായിട്ട് എത്തിയത്. കീര്‍ത്തി സുരേഷിന്റെ ചിരഞ്ജീവിയുടെ സഹോദരി കഥാപാത്രമായിരുന്നു ഭോലാ ശങ്കറില്‍.

Top