കീര്‍ത്തി സുരേഷ് ചിത്രം ‘പെന്‍ഗ്വിന്‍’; ടീസര്‍ പുറത്തുവിട്ടു, ജൂണ്‍ 19ന് ആമസോണില്‍ റിലീസ്

കീര്‍ത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്റെ ടീസര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ സിനിമയിലെ നാല് സൂപ്പര്‍ നായികമാരായ മഞ്ജു വാര്യര്‍, തൃഷ, സാമന്ത, താപ്‌സി പന്നു എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ടീസര്‍ പുറത്ത് വിട്ടത്. ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് പളനിയാണ്.

ജൂണ്‍ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തില്‍ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യുന്നതാണ്.

Top