കീര്‍ത്തി സുരേഷ് ചിത്രം ‘പെന്‍ഗ്വിന്‍’ ജൂണ്‍ 19ന് ആമസോണില്‍; ടീസര്‍ ജൂണ്‍ 8-ന്

കീര്‍ത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്റെ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചു. ജൂണ്‍ 8-ന് പെന്‍ഗ്വിന്റെ ടീസറും അവതരിപ്പിക്കും.

ജൂണ്‍ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തില്‍ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യുന്നതാണ്.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനിയാണ്.

Top