കീര്‍ത്തി സുരേഷിന്റെ ഗുഡ് ലക്ക് സഖി ജൂണ്‍ മൂന്നിന് തീയറ്ററുകളിലെത്തും

കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗുഡ് ലക്ക് സഖി ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും. തീയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. കീര്‍ത്തി സുരേഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തെലുങ്കിലും മലയാളത്തിലും തമിഴിലും ചിത്രമെത്തും. മികച്ച സാമൂഹ്യ പ്രതിബന്ധതയുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ, രാമ പ്രഭ തുടങ്ങിയവരാണ് കീര്‍ത്തി സുരേഷിന് പുറമെയുള്ള അഭിനേതാക്കള്‍.

Top