കീര്‍ത്തിയുടെ ‘ഗുഡ് ലക്ക് സഖി’ ; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രത്തമാണ് ഗുഡ് ലുക്ക് സഖി. 3 ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നാഗേഷ് കുകുന്നൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജഗപതി ബാബുവും ആദി പിനിഷെട്ടിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. പോയ വര്‍ഷം ഏപ്രിലിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പൂനെയിലായിരുന്നു ചിത്രീകരണത്തിന്റെ ഏറിയ പങ്കും നടന്നത്.

ഷൂട്ടര്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും ചിത്രം പുറത്തിറങ്ങും. പെന്‍ഗ്വിന്‍ ആണ് അവസാനം പുറത്തിറങ്ങിയ കീര്‍ത്തി സുരേഷ് ചിത്രം.

Top