തമിഴകത്ത് തിളങ്ങാൻ കീര്‍ത്തി സുരേഷ് വീണ്ടും ഇളയദളപതിയുടെ നായികയാകുന്നു

മിഴകത്ത് തിളങ്ങാൻ ഭൈരവയ്ക്കു ശേഷം കീര്‍ത്തി സുരേഷ് വീണ്ടും ഇളയദളപതിയുടെ നായികയാകുന്നു.

എ.ആര്‍. മുരുഗദോസാണ് വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍.

വിജയ്‌യുടെ 62ാം ചിത്രമാണിത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറായിരിക്കും.

ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്‌യെ നായകനാക്കി മുരുഗദോസ് ഒരുക്കിയ കത്തിയും തുപ്പാക്കിയും സൂപ്പര്‍ഹിറ്റുകളായിരുന്നു

വിക്രം നായകാനാകുന്ന സാമി 2, സൂര്യ യുടെ താനേ സേര്‍ന്ത കൂട്ടം, വിശാലിന്റെ സണ്ടക്കോഴി 2, എന്നി ചിത്രങ്ങളിൽ നായിക വേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്.

Top