എന്‍ടിആര്‍ ചിത്രത്തിലൂടെ കീര്‍ത്തി വീണ്ടും മഹാനടിയാകാനൊരുങ്ങുന്നു

keerthi-suresh

തെലുങ്ക് ചിത്രം മഹാനടിയിലൂടെ സാവിത്രിയുടെ വേഷം കൈകാര്യം ചെയ്ത കീര്‍ത്തി സുരേഷ് വീണ്ടും മഹാനടിയാകാനൊരുങ്ങുന്നു. കീര്‍ത്തിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു സാവിത്രിയുടേത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ടി രാമ റാവുവിന്റെ ജീവിതകഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയാകുന്നത്. എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി കടന്നുവന്നിട്ടുണ്ട്.

എന്‍ടിആറിനെക്കുറിച്ചുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ്. എന്‍ടിആറിന്റെ ഭാര്യ ബസവതാരകമായി വിദ്യാബാലനും മരുമകന്‍ ചന്ദ്രബാബു നായിഡുവായി റാണ ദഗ്ഗുബതിയും വേഷമിടും.

1950ല്‍ ടോളിവുഡിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് മഹാനടി സിനിമ ദൃശ്യവല്‍ക്കരിച്ചത്. ചിത്രത്തില്‍ ജെമിനി ഗണേശനായി വേഷമിട്ടത് ദുല്‍ഖര്‍ സല്‍മാനായിരുന്നു.

Top