നിന്നെപ്പോലൊരാളെ ആരെങ്കിലും സിനിമയില്‍ എടുക്കുമോ; അനുഭവങ്ങള്‍ പങ്ക് വച്ച് കീര്‍ത്തി

നിറം കുറവെന്ന് പറഞ്ഞ് പല സംവിധായകരും ബോഡി ഷെയിമിങ് നടത്താറുണ്ടെന്ന് നടി കീര്‍ത്തി പാണ്ഡ്യന്‍. ഹരീഷ് റാം സംവിധാനം ചെയ്യുന്ന തുമ്പ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന നടി ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് സംഭവം തുറന്നു പറഞ്ഞത്.

‘എന്റെ ശരീരാകൃതിയെ കുറിച്ച് മോശം കമന്റുകള്‍ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്’ എന്നു പറഞ്ഞു കൊണ്ടായിരുന്നു കീര്‍ത്തി പ്രസംഗം ആരംഭിച്ചത്. ക്യാമറ ടെസ്റ്റിനു വിളിച്ചപ്പോഴും എന്റെ നിറമോ ആകാരമോ അദ്ദേഹത്തിന് പ്രശ്നമായി തോന്നിയില്ല. ഇ

മൂന്നര വര്‍ഷമായി താന്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, പല സംവിധായകരും തന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തില്‍ കമന്റുകള്‍ പറയുമായിരുന്നുവെന്നും കീര്‍ത്തി പറയുന്നു. തന്നെപ്പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെടുമോ, നിറം കുറവല്ലേ. എന്നുള്ള ചോദ്യങ്ങളായിരുന്നു അവസരങ്ങള്‍ തേടിപ്പോയപ്പോള്‍ തനിക്ക് ലഭിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നടി പറഞ്ഞു.

ഹരീഷ് രൂപപ്പെടുത്തിയ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ എനിക്കു കഴിയും എന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്കു വേണ്ടി അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണ്. അതെനിക്ക് മറക്കാന്‍ കഴിയില്ല കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. അഭിനേതാവ്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അരുണ്‍ പാണ്ഡ്യന്‍ ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിലും സജീവമാണ്.

Top