വിശാലിന്റെ സണ്ടക്കോഴി 2ല്‍ കീര്‍ത്തി സുരേഷ്; ചിത്രീകരണം ആരംഭിച്ചു

keerthi-suresh

തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം മഹാനടിയുടെ വിജയത്തിനു ശേഷം നടി കീര്‍ത്തി സുരേഷ് സണ്ടക്കോഴി രണ്ടാം ഭാഗത്തില്‍ എത്തുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തി ഷൂട്ടിങ് സൈറ്റിലെത്തി ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ വിശാലിന്റെ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണിത്. ഒക്ടോബര്‍ 18നാണ് ചിത്രം തിയറ്ററുകളിലെത്തുക. വിശാലിന്റെ നായികയായാണ് കീര്‍ത്തി വേഷമിടുന്നത്. നടി വരലക്ഷ്മി ശരത്കുമാറും വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.

വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും സംയുക്തമായിട്ടാണ് നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കിരണ്‍, ഗഞ്ച കുറുപ്പയ്യ, രാംദോസ്, അപ്പാനി ശരത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top