പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിന് പ്രതിഫലം മൂന്ന് കോടി

keerthi-suresh

തെലുങ്ക് ചിത്രമായ മഹാനടി വന്‍ വിജയമായതോടുകൂടി തെന്നിന്ത്യന്‍ നായിക കീര്‍ത്തി സുരേഷിന്റെ പ്രതിഫലം ഇരട്ടിയാക്കി. ബാഹുബലി സീരീസിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ മൂന്നുകോടി രൂപയാണ് കീര്‍ത്തിക്ക് പ്രതിഫലമായി നല്‍കുന്നത്. മഹാനടിയില്‍ ടൈറ്റില്‍ വേഷമവതരിപ്പിക്കാന്‍ ഒന്നരക്കോടി രൂപയാണ് കീര്‍ത്തി പ്രതിഫലമായി വാങ്ങിയത്. തെലുങ്കിലെ കളക്ഷന്‍ റെക്കാഡുകള്‍ തിരുത്തിക്കുറിച്ച് ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിനിടയിലാണ് കീര്‍ത്തിയെ തേടി രാജമൗലി ചിത്രം വരുന്നത്. രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി. ആറുമാണ് ചിത്രത്തിലെ നായകന്‍മാര്‍.

ഇതുകൂടാതെ തമിഴില്‍ തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ് യെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മെഗാഹിറ്റായ സാമിയുടെ തുടര്‍ച്ചയായി വിക്രം ഹരി ടീം ഒരുക്കുന്ന സാമി സ് ക്വയറിലും കീര്‍ത്തി സുരേഷാണ് നായിക. മാത്രമല്ല, തെലുങ്ക് ചിത്രമായ യാത്രയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളുടെ വേഷം അവതരിപ്പിക്കുന്നതും കീര്‍ത്തി തന്നെ.

Top