ശശികുമാറിന്റെ അടുത്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ഇല്ല

keerthi-suresh

ഴിഞ്ഞ ദിവസം ശശികുമാറിന്റെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഭാഗമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊമ്പു വെച്ച സിംഗം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തെലുങ്ക് ചിത്രം മഹാനടിയിലൂടെയാണ് കീര്‍ത്തി സുരേഷ് സിനിമാ മേഖലയില്‍ ചുവടുറപ്പിക്കുന്നത്. സാമി സ്‌ക്വയറാണ് കീര്‍ത്തിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കീര്‍ത്തി വിക്രമിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സാമി സ്‌ക്വയര്‍. ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തും.

വിജയ്‌യുടെ സര്‍ക്കാരിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. ദീപാവലി റിലീസായാണ് ചിത്രം എത്തുക. വിശാലിനൊപ്പമുള്ള സണ്ടക്കോഴി രണ്ടാം ഭാഗവും റിലീസിനിരിക്കുകയാണ്. ഒക്ടോബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Top