മിസ് ഇന്ത്യയായി കീര്‍ത്തി സുരേഷ്; ടൈറ്റില്‍ ടീസര്‍ പുറത്ത്

തെന്നിന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമാണ് കീര്‍ത്തി സുരേഷ്. ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം തേടി എത്തിയത് കീര്‍ത്തിയെ ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ പേരും പുറത്ത് വന്നിരിക്കുകയാണ്.

മിസ് ഇന്ത്യ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും ടൈറ്റില്‍ ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. ജഗപതി ബാബു, നവീന്‍ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്റ, സുമന്ത്, പൂജിത പൊന്നാട എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Top