തിരുവനന്തപുരം സംസ്‌കൃത കോളേജിലേക്ക് മരുന്നുകള്‍ ആവശ്യമുണ്ടെന്ന് നടി കീര്‍ത്തി സുരേഷ്

keerthi-suresh

കേരളത്തിലെ പ്രളയക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയിലെ സംസ്‌കൃത കോളേജിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യ മരുന്നുകള്‍ ആവശ്യമുണ്ടെന്ന് നടി കീര്‍ത്തി സുരേഷ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് കീര്‍ത്തി സാധനങ്ങള്‍ ആവശ്യപ്പെട്ടത്.

ചെരിപ്പുകള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ഭക്ഷണം, സാനിറ്ററി നാപ്കിന്‍സ് എന്നിവയും തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലേക്ക് എത്തിക്കണമെന്ന് കീര്‍ത്തി ആവശ്യപ്പെട്ടു.

Top