മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നായികയായി കീര്‍ത്തി സുരേഷ്

keerthi-suresh

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷിനെ പ്രിയദര്‍ശന്‍ പരിചയപ്പെടുത്തിയത്. അതിനു ശേഷം റിംഗ് മാസ്റ്ററിലാണ് കീര്‍ത്തി അഭിനയിച്ചത്.

കീര്‍ത്തി ഇപ്പോള്‍ തെലുങ്കിലും തമിഴിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ്, പവന്‍ കല്യാണ്‍ സൂര്യ, ധനുഷ്, വിക്രം, ശിവകാര്‍ത്തികേയന്‍, നാനി എന്നിവര്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം മഹാനടിയിലൂടെയാണ് കീര്‍ത്തി സിനിമാ മേഖലയില്‍ ചുവടുറപ്പിച്ചത്.

വമ്പന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. തമിഴ് നടന്‍ പ്രഭു, അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, മധു, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top