കൂടുതല്‍ മുന്‍കരുതല്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വൊളന്റിയര്‍മാരെ സജ്ജമാക്കാനും പ്രതിദിന നീരീക്ഷണം നടത്താനും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് രാഷ്ട്രപതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനുവരി 18 നു ശേഷം വിദേശത്ത് നിന്ന് എത്തിയ 15 ലക്ഷത്തില്‍ അധികം പേരെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല്പതിനായിരം വെന്റിലേററുകള്‍ രണ്ടു മാസത്തിനകം സജ്ജ്മാക്കാന്‍ പൊതു മേഖല സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.

ഇതര സംസ്ഥാന തൊഴിലകളുടെയും അസംഘടിത മേഖലയില്‍ ഉള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാന്‍ അഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡിഷ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ആയി 2,200 കോടിയുടെ സാമ്പത്തിക പക്കേജ് പ്രഖ്യാപിച്ചു. നാലു ലക്ഷത്തോളം പാവങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് മുതല്‍ ഭക്ഷണം വിതരണം ചെയ്യും.

Top