കീം പരീക്ഷ; കൂട്ടം കൂടിയ 600ഓളം രക്ഷിതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ സമയത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്ന രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം അറന്നൂറോളം രക്ഷിതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയെന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രക്ഷിതാക്കള്‍ കൂട്ടംകൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു.

മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടണ്‍ ഹില്‍ പരീക്ഷ കേന്ദ്രത്തില്‍ 300ലധികം പേര്‍ കൂട്ടംകൂടിയെന്നാണ് പൊലീസ് പറയുന്നത്. സെന്റ് മേരീസ് സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തിലും സമാനമായ സാഹചര്യമുണ്ടായെന്ന് മെഡിക്കല്‍ കോളേജ് പൊലീസും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടാലറിയുന്ന 600ഓളം പേര്‍ക്കെതിരേ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തത്.

Top