കേദാര്‍നാഥ് തീര്‍ഥാടന കേന്ദ്രം ഏപ്രില്‍ 29 ന് തുറക്കും

ഡെറാഡൂണ്‍: കേദാര്‍നാഥ് തീര്‍ഥാടന കേന്ദ്രം ഏപ്രില്‍ 29 ന് ഭക്തര്‍ക്കായി തുറന്ന് നല്‍കും. ക്ഷേത്രത്തിന്റെ കവാടങ്ങള്‍ അന്നേ ദിവസം രാവിലെ തുറക്കുമെന്ന് ബദരീനാഥ് കേദാര്‍നാഥ് മന്ദിര്‍ സമിതി പ്രസിഡന്റ് മോഹന്‍ പ്രസാദ് തപ്ലിയാല്‍ പറഞ്ഞു. ശിവന്റെ വിഗ്രഹം ഏപ്രില്‍ 26 ന് ഉഖിമത്തില്‍ നിന്ന് ഭക്തരും പൂജാരിമാരും ചേര്‍ന്ന് ചുമലില്‍ എടുത്ത് ഗൗരികുന്ദ് വഴി കേദാര്‍നാഥിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹിമാലയന്‍ ദേവാലയമാണ് കേദാര്‍നാഥ്. ശൈത്യകാലത്ത് കേദാറിനെയാണ് ഇവിടെ ആരാധന നടത്തുന്നത്.

Top