മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം പെരുമാറ്റച്ചട്ട ലംഘനം; തൃണമൂല്‍ കോണ്‍ഗ്രസ്സ്

കൊല്‍ക്കത്ത:മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം പെരുമാറ്റച്ചട്ട ലംഘനം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ്. പ്രധാനമന്ത്രിയുടെ യാത്രയെ പറ്റി മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചശേഷമാണ് മോദിയുടെ യാത്ര എന്നതിനാല്‍ ഇതെല്ലാം പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്.

കേദാര്‍നാഥ് യാത്രയെ പറ്റി മോദി ഞായറാഴ്ച രാവിലെയാണ് മാധ്യമങ്ങളോട് സംസാരിച്ചത് ഇത് ചട്ട ലംഘനമാണെന്നും തൃണമൂല്‍ പറഞ്ഞു. അതേസമയം, കേദാര്‍നാഥിലെ ധ്യാനവും ക്ഷേത്ര സന്ദര്‍ശനവും പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ബദരിനാഥിലേക്ക് പുറപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

പുണ്യഭൂമിയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും തനിക്കുവേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യത്തിന് സമ്പത്ത് സമൃദ്ധിയുണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥിച്ചതെന്നും മോദി പ്രതികരിച്ചിരുന്നു.

Top