സന്യാസിയായി മോദി, പുലർച്ച വരെ ഇനി ധ്യാനത്തിൽ തന്നെ

ഡെറാഡൂണ്‍:കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീര്‍ത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാര്‍ നാഥിലെത്തിയിരിക്കുന്നത്. മോദി നാളെ പുലര്‍ച്ചെ വരെ ഗുഹയില്‍ ഏകാന്തധ്യാനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മലമ്പാതയിലൂടെ രണ്ടു കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് മോദി ഗുഹയിലെത്തിയത്. കാവി പുതച്ച് ഗുഹയ്ക്കകത്തു ധ്യാനിക്കുന്ന മോദിയുടെ ചിത്രം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കാവി തുണി ശരീരമാകെ മൂടി ഗുഹയ്ക്കുള്ളില്‍ കണ്ണടച്ച് ഇരിക്കുന്ന മോദിയുടെ ചിത്രമാണു പറത്തുവന്നത്. കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞായിരുന്നു ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍.

രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രം ആറുമാസത്തെ ശൈത്യകാലത്തിനുശേഷം ഈ മാസമാണു ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. നാളെ രാവിലെ ബദ്രിനാഥ് ക്ഷേത്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. അതിനുശേഷം ഉച്ചയ്ക്ക് അദ്ദേഹം ഡല്‍ഹിയിലേക്കു മടങ്ങും.

Top