ആശങ്കകള്‍ക്ക് വിരാമം;കേദര്‍ ജാദവ് ലോകകപ്പ് കളിക്കും

ശങ്കകള്‍ക്ക് വിരാമമിട്ട് കേദര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് ഉറപ്പായി. ഐ.പി.എല്ലിനിടെ പരിക്കേറ്റ കേദര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് ആണ്‌ അറിയിച്ചത്. ഐപിഎല്ലിനിടയില്‍ തോളിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും ലോകകപ്പില്‍ കളിക്കുമെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.

ബുധനാഴ്ച്ച ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം കേദറും ഉണ്ടാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ജാദവ് ഉണ്ടാകും. കേദര്‍ കളിക്കുമെന്ന് ഉറപ്പായതോടെ നേരത്തെ പ്രഖ്യാപിച്ച പതിനഞ്ചംഗ ടീമില്‍ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി.

Top