മൂന്നാഴ്ചത്തെ നീരീക്ഷണം, ഒടുവില്‍ പ്രോസിക്യൂഷന്‍ കണ്ടെത്തി കേഡല്‍ ജിന്‍സണ് സംഭവിച്ചതെന്ത്

തിരുവനന്തപുരം: നന്തന്‍കോട് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് മാനസിക രോഗമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍.

കേഡലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കഴിഞ്ഞ മൂന്നാഴ്ചയായി കേഡല്‍ നിരീക്ഷണത്തിലായിരുന്നു.

പ്രതിയുടെ പെരുമാറ്റത്തില്‍ നിന്നും മറ്റും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് നന്തന്‍കോട് വീട്ടിനുള്ളില്‍ റിട്ടയേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കേഡലിനെ വൈകാതെ തന്നെ പൊലീസ് പിടികൂടിയിരുന്നു.

Top