ക്ഷേത്രത്തിന്റെ കല്‍ത്തൂണില്‍ കെ.സിആറിന്റെ മുഖവും പാര്‍ട്ടി ചിഹ്നവും;പ്രതിഷേധം

യദാദ്രി: തെലങ്കാന മുഖ്യമന്ത്രി കെ. ചേന്ദ്രശേഖര്‍ റാവുവിന്റെ മുഖവും പാര്‍ട്ടി ചിഹ്നവും ക്ഷേത്രത്തിന്റെ തൂണുകളില്‍ കൊത്തിവച്ചത് പ്രതിഷേധത്തിനിടയാക്കുന്നു. യാദാദ്രി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. പുരാതനമായ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കല്‍തൂണുകളില്‍ കെ.എസി.ആറിന്റെ മുഖവും കൊത്തിവച്ചത്. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ക്ഷേത്രത്തിന്റെ തൂണുകളില്‍ 5,000 അടയാളങ്ങള്‍ കൊത്തിവച്ചിട്ടുണ്ടെന്ന് ബജ്റംഗ്ദള്‍ ആരോപിച്ചു. ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നു മാത്രമല്ല, ദൈവത്തെ കൂടി അപമാനിക്കുന്നതാണെന്നും കെ.എസി.ആറിന് സ്വയം ദൈവമാകാനാവില്ലെന്നും ബജ്റംഗ്ദള്‍ നേതാവ് സുഭാഷ് ആരോപിച്ചു.

Top