കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി

തിരുവനന്തപുരം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി.

യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങുക. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കളായ ജോസ് കെ മാണിയും പിജെ ജോസഫും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ജോസഫ് എം പുതുശ്ശേരിയുടെ പ്രതികരണം.

Top