ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള നടപടിക്കെതിരെ കെ.സി.ബി.സിയുടെ ഇടയലേഖനം

KCBC

കൊച്ചി : നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള നടപടിക്കെതിരെ കെ.സി.ബി.സിയുടെ ഇടയലേഖനം ഇന്ന് പള്ളികളില്‍ വായിക്കും. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് കരട് ബില്ലിനെ വിമര്‍ശിക്കുന്നതാണ് ഇടയലേഖനം.

നിയമം ഉണ്ടാക്കുന്നതിന് ന്യായീകരണമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണജനകവുമാണ്. ബില്ലിന്റെ ഉദ്ദേശ്യ ശുദ്ധി സംശയാസ്പദമാണ്. ക്രൈസ്തവ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്ത് നിലവുള്ള നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണന്നും നിയമ ലംഘനം ഉണ്ടായാല്‍ ബന്ധപ്പെട്ടരെ സമീപിക്കാമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

കത്തോലിക്ക സഭ പുതിയ നിയമം വേണമെന്ന ആവശ്യം ഉന്നിയിച്ചിട്ടില്ലന്നും ക്രൈസ്തവ നാമധാരികളായ ചില അസംതൃപ്തരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നെതെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.

അതേസമയം ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം പ്രചാരണങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചിരുന്നു. അങ്ങനെയൊരു ബില്ലില്ല. അത്തരമൊരു നിയമം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ല. ഇടതുമുന്നണി ഇങ്ങനെയൊരു ബില്ലിന് അനുകൂലമല്ലെന്നും കോടിയേരി പറഞ്ഞു.

Top