ബാറുകള്‍ തുറക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: സംസ്ഥാനത്തിന്റെ ബാറുകള്‍ തുറക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇല്ലാത്ത കൂറ് സര്‍ക്കാര്‍ എന്തിനാണ് മദ്യ സ്ഥാപനങ്ങളോട് കാണിക്കുന്നതെന്ന് സംഘടന വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. തീരുമാനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമാനം എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.

സര്‍ക്കാര്‍ തന്നെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ ബാറുകള്‍ തുറക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളണമെന്നും ആവശ്യമുണ്ട്. വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് എല്ലാം സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ അധികൃതര്‍ വേണ്ടത്ര സജ്ജമല്ലെന്നും സംഘടന വ്യക്തമാക്കി.

നാളെയാണ് സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Top