ഓഖി: നേരത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചില്ലെന്ന് കെസിബിസി

Soosapakiam

കൊച്ചി: ഓഖി ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തില്‍ അപാകതയുണ്ടായെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി).

ഈ കാര്യത്തില്‍ വേണ്ടത്ര ഗൗരവം സര്‍ക്കാര്‍ നല്‍കിയില്ലെന്നും തീരദേശവാസികളെ നിസാരമായിട്ടാണ് എല്ലാവരും കാണുന്നതെന്നും കെസിബിസി ചെയര്‍മാനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ എം സൂസൈപാക്യം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ദുരന്തം ഒഴിവാക്കാന്‍ നിരവധി വഴികളുണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നേരത്തെ തന്നെ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ചിരുന്നുവെങ്കില്‍ ഇത്രയധികം ദുരന്തങ്ങളുണ്ടാകില്ലായിരുന്നുവെന്നുതന്നെയാണ് തങ്ങളുടെ അഭിപ്രായം.ദുരിതാശ്വാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോര, സമയ ബന്ധിതമായി അത് നല്‍കണം. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top