മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം മദ്യഷാപ്പുകള്‍ തുറക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കെ.സി.ബി.സിയുടെ തീരുമാനം.

മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ എന്‍.ഒ.സി ആവശ്യമാണെന്ന വ്യവസ്ഥ എടുത്തു കളയുന്നത് ഉള്‍പ്പെടെയുള്ള മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.

എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റി സ്ഥാപിക്കാനുമായി പഞ്ചായത്തി രാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ഓര്‍ഡിനന്‍സ്.

Top